തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങിലാണ് സംഭവം. മാമ്പള്ളി സ്വദേശി വിന്‍സെന്റ് ആണ് മരിച്ചത്. 58 വയസായിരുന്നു.

ചെറുവള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട മറ്റ് നാല് പേര്‍ നീന്തി രക്ഷപ്പെട്ടു. തിരയില്‍പ്പെട്ട വിന്‍സെന്റിനെ കാണാതാവുകയായിരുന്നു. വ്യാപകമായി നടത്തിയ തെരച്ചിലിലാണ് വിന്‍സെന്റിന്റെ മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *