നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിന്റെ (എൻഐടിസി) 19-ാമത് ബിരുദദാന ചടങ്ങ് 2023 സെപ്റ്റംബർ 2 ശനിയാഴ്ച വൈകുന്നേരം 4:00 മണിക്ക് ആരംഭിക്കും. 1159 ബി.ടെക്., 47 ബി.ആർക്ക്., 438 എം.ടെക്., 15 എം. പ്ലാൻ., 53 എം.സി.എ., 41 എം.ബി.എ., 61 എം.എസ്.സി. എന്നിങ്ങനെ മൊത്തം 1900 ബിരുദധാരികൾക്ക് ബിരുദം ലഭിക്കും. കൂടാതെ 86 പിഎച്ച്.ഡി ബിരുദങ്ങളും ചടങ്ങിൽവച്ച് സമ്മാനിക്കും

ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എഐസിടിഇ) ചെയർമാൻ പ്രൊഫ ടി ജി സീതാറാം ഈ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും ബിരുദദാന പ്രഭാഷണം നടത്തുകയും ചെയ്യും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് ബോർഡ് ഓഫ് ഗവർണേഴ്സ് ചെയർപേഴ്സൺ ശ്രീ. ഗജ്ജല യോഗാനന്ദ് ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും ബിരുദദാന ചടങ്ങ് പ്രഖ്യാപിക്കുകയും ചെയ്യും. ഓട്ടിസ് ഇന്ത്യ പ്രസിഡന്റ് ശ്രീ. സെബി ജോസഫ് വിശിഷ്ടാതിഥിയാകും. എൻഐടിസി ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. ഇൻസ്റ്റിറ്റ്യൂട്ട് രജിസ്ട്രാർ സിഡിആർ (ഡോ) എം.എസ്.ശാമസുന്ദര, പ്രൊഫ. സമീർ എസ്.എം ഡീൻ (അക്കാദമിക്), മറ്റു വിഭാഗങ്ങളിലെ ഡീനുമാർ എന്നിവർ ബിരുദദാന ചടങ്ങിന് നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *