ഉപഭോക്താക്കൾക്ക് ഉത്സവാന്തരീക്ഷവുമായി വ്യത്യസ്തമായ ഓണ പരിപാടികൾ ഒരുക്കിയ കൊച്ചി ലുലുമാൾ, സന്ദർശകർക്കായി ഒരുക്കിയ ഹാങ്ങിങ് പൂക്കളം വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചു. മാളിന്റെ സെൻട്രൽ ഏട്രിയത്തിലാണ് വർണ വിസ്മയം ഒരുക്കി ഹാങ്ങിങ് പൂക്കളം ഒരുക്കിയത്. 30 അടി വ്യാസവും 450 കിലോ ഭാരവുമാണ് ഈ ഹാങ്ങിങ് പൂക്കളത്തിനുള്ളത്.

കൃത്രിമ പൂക്കളാണ് ഹാങ്ങിങ് പൂക്കളത്തിൽ ഉപയോഗിച്ചത്. 35 ലേറെ പേർ ചേർന്ന് 8 ദിവസം കൊണ്ടാണ് ഹാങ്ങിങ്ങ് പൂക്കളം ഒരുക്കിയത്. ജിഐ പൈപ്പുകളിൽ പോളിഫോമ്മും വിനയ്ൽ പ്രിന്റും ഉപയോഗിച്ചാണ് ഇതിന്റെ ഘടന നിർമ്മിച്ചത്. 4 വലിയ വടങ്ങളിൽ കോർത്ത് ഉയർത്തി, 25 മീറ്റർ വീതമുള്ള മൂന്ന് ഇരുമ്പ് ചങ്ങലയിലാണ് പൂക്കളം തൂക്കിയത്. താഴെ കഥകളി രൂപവും മുകളിൽ ഓണത്തപ്പനുമാണ് ഹാങ്ങിങ്ങ് പൂക്കളത്തിനെ ആകർഷകമാക്കിയത്. ഇതോടെ ഒരൊറ്റ വേദിയിൽ ഒരുക്കിയ ഏറ്റവും വലിയ ഹാങ്ങിങ് പൂക്കളം എന്ന വേൾഡ് റെക്കോഡ്സ് യൂണിയൻ സർട്ടിഫിക്കറ്റാണ് ഹാങ്ങിങ് പൂക്കളത്തെ തേടിയെത്തിയത്.

ലുലു ഗ്രൂപ്പ്‌ ഇന്ത്യ സി.ഒ.ഒ രജിത്ത് രാധാകൃഷ്ണൻ സർട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങി.
ലുലുമാൾ ഇന്ത്യ ഡയറക്ടർ ഷിബു ഫിലിപ്പ്, കൊമേർഷ്യൽ മാനേജർ സാദിഖ് കാസിം, കൊച്ചി ലുലുമാൾ ജനറൽ മാനേജർ ഹരി സുഹാസ്, മാർക്കറ്റിംഗ് മാനേജർ ഐശ്വര്യ ബാബു, ഇവന്റസ് മാനേജർ ദിലു വേണുഗോപാൽ, സീനിയർ ഓപ്പറേഷൻസ് മാനേജർ സുകുമാരൻ, മാർക്കറ്റിംഗ് മാനേജർ ആതിര നമ്പ്യാതിരി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *