വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കറും പൊലീസ് സീല്‍ ചെയ്തു. സ്ത്രീധനമായി നല്‍കിയ സ്വര്‍ണ്ണവും കാറും കേസില്‍ തൊണ്ടിമുതലായി പരിഗണിക്കും.

അതേസമയം, വിസ്മയയുടെ സുഹൃത്തുക്കളുടെയും സഹപാഠികളുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. റിമാന്‍ഡില്‍ കഴിയുന്ന കിരണിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള അപേക്ഷ പൊലീസ് ഉടന്‍ കോടതിയില്‍ നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *