പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫ് തരം​ഗം. യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ ലീഡ്21468കടന്നു. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മുതൽ ലീഡ് പിടിച്ച ചാണ്ടി ഉമ്മന് ആദ്യ റൗണ്ടിൽ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. 2016-ൽ ഉമ്മൻ ചാണ്ടി നേടിയ, മണ്ഡലത്തിലെ തന്നെ ഏറ്റവും ഉയർന്ന റെക്കോർഡ് ഭൂരിപക്ഷമായ 33,000 വോട്ടിന്റെ ഭൂരിപക്ഷം ചാണ്ടി ഉമ്മൻ മറികടക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
കോട്ടയം ബസേലിയസ് കോളജിലാണ് വോട്ടെണ്ണൽ. സ്ട്രോങ് റൂമുകളുടെ താക്കോലുകൾ മാറിയതിനെ തുടർന്ന് വോട്ടെണ്ണൽ 10 മിനിറ്റ് വൈകിയിരുന്നു. അപ്പയെ സ്വീകരിച്ചതുപോലെ പുതുപ്പള്ളി ചാണ്ടി ഉമ്മനേയും സ്വീകരിച്ച് കഴിഞ്ഞെന്ന് ഉമ്മൻ ചാണ്ടിയുടെ മകൾ മറിയം ഉമ്മൻ പറഞ്ഞു. 7 സ്ഥാനാർഥികളാണ് പുതുപ്പള്ളിയിൽ ജനവിധി തേടിയത്. 72.86% പേർ വോട്ട് ചെയ്തെന്ന് ഔദ്യോഗിക കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *