ഗ്രോ വാസു പ്രതിയായ കേസിലെ വിചാരണ നടപടികൾ കുന്ദമംഗലം കോടതിയിൽ തുടരുന്നു.സാക്ഷി മൊഴികൾ ഗ്രോ വാസുവിനെ വായിച്ചു കേൾപ്പിച്ചു. ഹബീബുള്ള ,
അബ്ദുൾ അസീസ്, മീനീഷ്, ജയശ്രീ , ജയചന്ദ്രൻ , ശിവദാസൻ എന്നിവരുടെ മൊഴിയാണ് വായിച്ച് കേൾപ്പിച്ചത്. സാക്ഷി മൊഴിയിൽ എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ പശ്ചിമ ഘട്ട വനമേഖലയിൽ ചതിയിൽ ആണ് അജിത ഉൾപ്പെടെ ഉള്ളവരെ വെടി വെച്ച് കൊന്നതെന്നും പിണറായി വിജയൻ കോടതി ഭരണ കൂടം ആണ് ഉത്തരവാദി എന്നും ഗ്രോ വാസു കോടതിയിൽ . ബാക്കി നാളെ പറയാമെന്നും നാളെ ഹിയറിംങ് നടക്കുമെന്നും കോടതി. കോടതി ഗ്രോ വാസുവിന് ഇരിക്കാൻ കസേര നൽകിയെങ്കിലും ഗ്രോ വാസു സ്വീകരിച്ചില്ല. എനിക്ക് ആരുടെയും ഔദാര്യം വേണ്ടെന്ന് കോടതിയിൽ ഗ്രോ വാസു . നാളെ വീഡിയോ കോൺഫറസിൽ ഹാജരാവാം എന്ന് കോടതി പറഞ്ഞെങ്കിലും നേരിട്ട് ഹാജരാകാം എന്ന് ഗ്രോ വാസു .വീണ്ടും മുദ്രാവാക്യം വിളിച്ചു ഗ്രോ വാസു കൊണ്ടാണ് ഗ്രോ വാസു കോടതിയിലേക്ക് മടങ്ങിയത്. കോടതി പരിസരത്ത് വാസു മുദ്രാവാക്യം വിളിച്ചതിന് കഴിഞ്ഞ ദിവസം സുരക്ഷാ ഉദ്യോഗസ്ഥരെ കോടതി ശാസിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *