കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് ഉടനെത്തുമെന്ന് എം കെ രാഘവൻ എം പി. മംഗലാപുരം മുതൽ തിരുവനന്തപുരം വരെയാകും സർവീസെന്നും ദക്ഷിണ റെയിൽവെയിൽ നിന്നും ഇക്കാര്യത്തിലടക്കം ഉറപ്പു ലഭിച്ചെന്നും എം കെ രാഘവൻ അറിയിച്ചു. നേരത്തെ രണ്ടാം വന്ദേഭാരത് ഗോവയിലേക്ക് കൊണ്ടുപോകുമെന്ന പ്രചാരണമുണ്ടായിരുന്നുവെങ്കിലും അതെല്ലാം അഭ്യൂഹം മാത്രമാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഡിസൈൻ മാറ്റം വരുത്തിയ വന്ദേ ഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേക്ക് ഇതിനോടകം കൈമാറിയിട്ടുണ്ട്. ഓണസമ്മാനമായി രണ്ടാം വന്ദേഭാരത് എത്തുമെന്നായിരുന്നു മുമ്പുണ്ടായ അവകാശവാദം. ഓറഞ്ച് നിറത്തിലുള്ള പുതിയ വന്ദേ ഭാരത് ദക്ഷിണ റെയിൽവേക്ക് കൈമാറാനുള്ള തീരുമാനവും യാത്രക്കാർക്ക് പ്രതീക്ഷ കൂട്ടി. ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാക്കിയെങ്കിലും സർവീസ് എന്ന് മുതലെന്നതിൽ തീരുമാനമായിട്ടില്ല. കൂടാതെ പുതിയ പാസഞ്ചർ ട്രെയിനുകൾക്കുള്ള നിവേദനം നൽകിയതായും രാഘവൻ വ്യക്തമാക്കി. മംഗലാപുരം എറണാകുളം റൂട്ടിലായിരിക്കും വന്ദേഭാരത് എന്നാണ് സൂചന. ഡിസൈൻ മാറ്റം വരുത്തിയ വന്ദേ ഭാരതിന്റെ ആദ്യ റേക്കാണ് കേരളത്തിന് അനുവദിക്കുന്നത്. രണ്ട് നിര്‍ദ്ദശങ്ങളാണ് നേരത്തെ ദക്ഷിണ റെയില്‍വേക്ക് മുന്നിലുണ്ടായിരുന്നത്. ഒന്ന് ചെന്നൈ – തിരുനെല്‍വേലി, രണ്ടാമത് മംഗലാപുരം-തിരുവനന്തപുരം. ഇപ്പോള്‍ എട്ട് കോച്ചുകളടങ്ങിയ ആദ്യ റേക്ക് ദക്ഷിണ റെയില്‍വേക്ക് കൈമാറാനാണ് തീരുമാനമുണ്ടായിരിക്കുന്നത്. ഇത് എറണാകുളം മംഗലാപുരം റൂട്ടിലായിരിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
