കോഴിക്കോട്: നിപ വൈറസ് വന്‍കിട ഫാര്‍മസി കമ്പനികളുടെ   ഒരു വ്യാജ സൃഷ്ടിയാണെന്ന ആരോപണവുമായി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരേ കേസെടുത്തു. കൊയിലാണ്ടി പെരുവട്ടൂര്‍ ചെട്ട്യാംകണ്ടി അനില്‍ കുമാറിനെതിരെയാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. ഐ.ടി ആക്ട് പ്രകാരമാണ് കേസ്. 

അതിനിടെ നിപ വ്യാപന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനം എങ്ങനെ തുടരണം എന്ന് തീരുമാനിക്കാന്‍ വെള്ളിയാഴ്ച വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരും. യോഗത്തില്‍ സ്‌കൂള്‍ മാനേജ് മെന്റ് പ്രതിനിധികളും പങ്കെടുക്കും.

വെള്ളിയാഴ്ച ഒരാള്‍ക്കുകൂടി നിപ സ്ഥിരീകരിച്ചിരുന്നു. നിപ ബാധിച്ച് ഓഗസ്റ്റ് 30-ന് മരിച്ച വ്യക്തിയുമായി നേരിട്ട് ബന്ധമുള്ള ചെറുവണ്ണൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് വൈകാതെ പുറത്തുവിടും.

Leave a Reply

Your email address will not be published. Required fields are marked *