അമേരിക്കയിലെ അരിസോണയിൽ കാർ ഷെഡിൽ മാരക വിഷമുള്ള പാമ്പിനെ കണ്ടു ഭയന്ന വീട്ടുകാരെ ഞെട്ടിച്ച് പാമ്പിൻ കൂട്ടം. അതിമാരക വിഷമുള്ള റാറ്റിൽ സ്നേക്കിനെയാണ് വീട്ടുക്കാർ കണ്ടത്. ഗരേജിൽ പാമ്പിനെ കണ്ടതോടെയാണ് വീട്ടുക്കാർ പാമ്പ് പിടുത്തക്കാരുടെ സേവനം തേടിയത്. എന്നാൽ ഗാരേജിൽ വിദഗ്ധർ പിടികൂടിയത് 20 പാമ്പുകളെയെന്നതാണ് വീട്ടുകാരെ ഞെട്ടിച്ചത്. പ്രായ പൂർത്തിയായ അഞ്ച് പാമ്പുകളും 15 കുഞ്ഞുങ്ങളെയുമാണ് വിദഗ്ധർ പിടികൂടിയത്. ഇതിൽ പ്രായപൂർത്തിയായ പാമ്പുകളിലൊരെണ്ണം ഗർഭിണി കൂടിയായിരുന്നു.പാമ്പ് പിടിക്കുന്നതിൽ വിദഗ്ധയായ മരിസ മാകിയാണ് പാമ്പിൻ കൂട്ടത്തെ പിടികൂടിയത്. ഗരേജിലുണ്ടായിരുന്നു വാട്ടർ ഹീറ്ററിനെ ചുറ്റിപ്പറ്റിയായിരുന്നു പാമ്പിൻ കൂട്ടം കിടന്നിരുന്നത്. ഗരേജിലേക്ക് എത്തിയ വീട്ടുകാരൻ റാറ്റിൽ സ്നേക്ക് പ്രത്യേക ശബ്ദത്തോടെ വാൽ ഇളക്കുന്നത് കണ്ടതോടെയാണ് വിദഗ്ധരുടെ സേവനം തേടിയത്. സാധാരണ നിലയിൽ 3 മുതൽ 5 വരെ അടി നീളം വയ്ക്കുന്ന ഇവ എലികളേയും മുയലുകളേയും പക്ഷികളേയും പല്ലികളേയും അടക്കം ചെറു ജീവികളെയാണ് ആഹാരമാക്കാറുള്ളത്.എന്നാൽ 40ഓളം പാമ്പുകൾ ഗരേജിലുണ്ടായിരുന്നതിന്റെ തെളിവുകളാണ് പുറത്ത് വന്നത്. ഗരേജിന്റെ ഷട്ടറിന് താഴെ ഭാഗത്തുണ്ടായിരുന്ന വിടവിലൂടെയാണ് പാമ്പുകൾ അകത്ത് കടന്നതെന്നാണ് വിലയിരുത്തൽ. നിരവധി പാമ്പുകളുടെ തോലുകൾ ഗരേജിൽ കിടക്കുന്നതും വീട്ടുടമയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഏതായാലും ഗാരേജ് വൃത്തിയാക്കി ഷട്ടറിലെ തകരാറ് മാറ്റി ഭീതിയെ അകറ്റുകയാണ് പാമ്പുകളെ പിടികൂടിയതിന് പിന്നാലെ വീട്ടുകാർ ചെയ്തത്. നേരത്തെ ആ പ്രദേശത്തെ ഒരു വീടിന്റെ ശുചിമുറിയിൽ കയറിയ പാമ്പ് ടോയ്ലെറ്റ് സീറ്റിൽ കയറിക്കൂടി വീട്ടുകാരെ വിരട്ടിയിരുന്നു. ശുചിമുറി ഉപയോഗിക്കാനെത്തിയ വീട്ടമ്മയ്ക്ക് നേരെ ചീറി എത്തിയ പാമ്പിനെ അതീവ സാഹസികമായാണ് പിടികൂടിയത്.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
