പുതുതലമുറയെ ആകെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ലഹരിയെന്ന മാരകവിപത്തിനെതിരെ ഒരു ഹ്രസ്വചിത്രം. സംസ്ഥാന അവാർഡ് നേടിയ ചലച്ചിത്ര സംവിധായകൻ ദേവദാസ് കല്ലുരുട്ടിയുടെ സംവിധാനത്തിലാണ് ഈ ഹ്രസ്വ ചിത്രം ഒരുങ്ങുന്നത്. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോ​ഗം, യുവതലമുറ ലഹരിക്കെതിരെ പോരാടേണ്ടതിന്റെ അനിവാര്യത തുടങ്ങിയവ ഈ ഹ്രസ്വ ചിത്രം പ്രതിപാദിക്കുന്നു. സ്റ്റുഡൻസ് പോലീസ് കേഡറ്റ്സിന്റെ സഹകരണത്തോടു കൂടി നിർമ്മിക്കുന്ന ചിത്രം, ഒരു സമൂഹം ലഹരിക്കെതിരെ എങ്ങനെ അണിനിരക്കണമെന്ന പ്രമേയത്തിൽ ആണ് ഒരുങ്ങുന്നത്. മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്. സമൂഹത്തില്‍ നിന്ന് ഒറ്റതിരിഞ്ഞു ജീവിക്കുവാന്‍ ഒരു വ്യക്തിക്കോ കുടുംബത്തിനോ സാധിക്കുകയില്ല. ഒരു വ്യക്തി മുഴുവനായി ലഹരിക്ക് അടിമപ്പെട്ടു പോകുമ്പോൾ അയാളുടെ സാമൂഹിക ബന്ധങ്ങള്‍ നഷ്ടപ്പെടുവാനും തന്നിലേക്ക് തന്നെ ഉള്‍വലിയാനും സാധ്യത ഏറെയാണ്‌. ലഹരിയിൽ അടിമപ്പെട്ടു പോയ ഒരു വ്യക്തിക്ക് കാര്യങ്ങള്‍ ശരിയാംവണ്ണം വിലയിരുത്തുവാനും യുക്തിഭദ്രമായി ചിന്തിക്കുവാനും കഴിയാതെ വരും. തന്മൂലം കുടുംബത്തിലും സമൂഹത്തിലും തൊഴിലിടങ്ങളിലുംഅയാള്‍ക്ക് അതുവരെ ലഭിച്ചിരുന്ന സ്വീകാര്യത കുറയും. ഇത് അപകര്‍ഷതാ ബോധത്തിലേക്കും മാനസികമായ അസ്വസ്ഥതകളിലെയ്ക്കും അയാളെ നയിക്കും. ഇവയുടെ ഉപയോഗം ഒരു സാധാരണ മനുഷ്യനേപ്പോലും ആക്രമണ സ്വഭാവത്തിലേക്ക് നയിക്കും. ദേവദാസ് കല്ലുരുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും,സംഭാഷണവും നിർവഹിക്കുന്നത് ഡോ.നിഖിൽ മണാശ്ശേരിയാണ് . ഹൃദിക് ജോം ജോഷിയാണ് ചിത്രത്തിലെ നായക വേഷം അവതരിപ്പിക്കുന്നത്. ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. മൗനാക്ഷരങ്ങൾ എന്ന സിനിമയുടെ സംവിധായകനായ ദേവദാസ് കല്ലുരുട്ടി, ആ സിനിമ തിരുവന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും പ്രദർശിപ്പിച്ചിരുന്നു. 2012 ൽ രണ്ട് ഡോക്യുമെൻററിക്ക് ദേവദാസ് കല്ലുരുട്ടി സംസ്ഥാന അവാർഡ് നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *