കുവൈത്ത് മാനവശേഷി സമിതിയുടെ പരിശോധനയിൽ താമസനിയമം ലംഘിച്ചു ജോലി ചെയ്‌തെന്ന കുറ്റത്തിന് 35 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 60 പേര്‍ കഴി‍‍ഞ്ഞ ദിവസം പിടിയിലായ സാഹചര്യത്തിൽ, തടഞ്ഞുവെച്ച നേഴ്സുമാരെ മോചിപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതായി കേന്ദ്രസഹമന്ത്രി വി.മുരളീധരൻ അറീയിച്ചു . തടഞ്ഞുവച്ച 35 ഇന്ത്യക്കാരിൽ 19 പേർ മലയാളികളാണ്. ഇവർ ജോലി ചെയ്തിരുന്ന ബാന്ദ്ര ക്ലിനിക്കിന് ആശുപത്രി നടത്താൻ അനുമതിയില്ലായിരുന്നു എന്നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത് .പിടിയിലായ നഴ്‌സുമാരില്‍ മുലയൂട്ടുന്ന അമ്മമാരുമുണ്ട്. ഇവർക്ക് കുഞ്ഞുങ്ങളെ പരിചരിക്കാനുളള അനുമതി നൽകിയിട്ടുണ്ടെന്ന് അറിയിച്ചു. അവരെ മൊച്ചിപ്പിക്കുന്നതിനായി എല്ലാ സഹായവും ചെയ്യാൻ എംബസിക്ക് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *