കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. നെടുമ്പാശ്ശേരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. വിയ്യൂര്‍ ജയിലിലേക്ക് മാറ്റി. നിരവധി കേസുകളില്‍ അറസ്റ്റുവാറന്റ് ഉണ്ടായിരുന്നു. കഴിഞ്ഞ മാസം സ്പായില്‍ എത്തി ഭീഷണിപെടുത്തിയെന്ന പരാതിയില്‍ അനീഷിനെതിരെ കേസ് എടുത്തിരുന്നു.

സംഭവത്തിന് ശേഷം മൈസൂരിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് അനീഷ് പിടിയിലായത്. കേരളത്തില്‍ മാത്രം അന്‍പതിലധികം ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ് മരട് അനീഷ്. തമിഴ്നാട്ടിലും സ്വര്‍ണക്കവര്‍ച്ച അടക്കമുള്ള കേസുകളുണ്ട്.

കര്‍ണാടകയില്‍ അനീഷിനെതിരെ അഞ്ചും തമിഴ്‌നാട്ടില്‍ മൂന്നും കേസുകളുണ്ട്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 5 കേസുകളില്‍ നാലും വധശ്രമ കേസുകളാണ്. കഴിഞ്ഞ വര്‍ഷം വിയൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവെ അനീഷിനെ വധിക്കാന്‍ ശ്രമം നടന്നിരുന്നു. ഇതില്‍ അമ്പായത്തോട് അഷ്‌റഫ്, ഹുസൈന്‍ കൊച്ചി എന്നിവര്‍ പൊലീസിന്റെ പിടിയിലായി. അനീഷ് നടത്തിയ ക്വട്ടേഷനുമായി ബന്ധപ്പെട്ട കുടിപ്പകയുടെ ഭാഗമായിട്ടാണ് ഈ വധശ്രമം ഉണ്ടായതെന്നും പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *