ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി പനങ്ങാട് ഗ്രാമപഞ്ചായത്തിൽ വിപുലമായ ശുചീകരണ പരിപാടികൾ നടത്തും. ഗൃഹസമ്പർക്കം, പൊതുസ്ഥാപന ശുചീകരണം, ജലാശയങ്ങളുടെ ശുചീകരണം, അങ്ങാടി ശുചീകരണം തുടങ്ങിയവ ജനപങ്കാളിത്തത്തോടെ നടത്തും.
ഗ്രാമപഞ്ചായത്ത് ഹാളിൽ സ്വാഗത സംഘം രൂപീകരണ യോഗം പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.വി. ഖദീജക്കുട്ടി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതയി ചെയർമാൻ ഷാജി കെ. പണിക്കർ, ക്ഷേമകാര്യ ചെയർപേഴ്‌സൺ കെ.കെ. പ്രകാശിനി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഹരീഷ് ത്രിവേണി, അസി. സെക്രട്ടറി സജിത്, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
