അഞ്ജലി മേനോൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ‘ബാംഗ്ലൂർ ഡേയ്സിന്റെ ഹിന്ദി പതിപ്പിന്റെ ട്രെയിലർ പുറത്തിറങ്ങി.’ബോളിവുഡിലെ സൂപ്പർ ഹിറ്റ് ചിത്രം ‘യാരിയാ’ന്റെ രണ്ടാം ഭാഗമായാണ് ‘ബാംഗ്ലൂർ ഡേയ്സി’ന്റെ ഹിന്ദി പതിപ്പ് എത്തുന്നത്. യാരിയാൻ 2 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മലയാളത്തിലെ യുവനായികമാരായ അനശ്വര രാജൻ, പ്രിയ വാര്യർ, നിർമാതാവും സംവിധായികയും നടിയുമായ ദിവ്യ ഖോസ്ല കുമാർ എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. മീസാൻ ജാഫ്രി, പേൾ വി. പുരി, യാഷ് ദാസ് ഗുപ്ത, വാരിന ഹുസൈൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പാർവതി അവതരിപ്പിച്ച ആർ.ജെ സാറ എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിക്കുന്നത്. ദേവി എന്ന കഥാപാത്രമായി പ്രിയ വാര്യരെത്തുന്നു. ദിവ്യ ഖോസ്ലയാണ് മലയാളത്തിൽ നസ്രിയ ചെയ്ത വേഷത്തിലെത്തുന്നത്. രാധിക റാവു, വിനയ് സപ്രു എന്നിവരുടെ സംവിധാനത്തിൽ ടി സീരീസ് നിർമിക്കുന്ന ചിത്രം ഒക്ടോബർ 23 ന്‌ തിയറ്ററുകളിൽ എത്തും.
ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, നിവിൻ പോളി, നസ്രിയ, നിത്യ മേനോൻ, പാർവതി എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ ബാം​ഗ്ലൂർ ഡെയ്സ് തമിഴ്, തെലുങ്ക് ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. 2016-ലാണ് ‘ബാംഗ്ലൂർ ഡേയ്സി’ന്റെ തമിഴ്, തെലുങ്ക് റീമേക്ക് തിയേറ്ററുകളിലെത്തിയത്. ഇരുഭാഷകളിലും ഒരേസമയം ചിത്രീകരിച്ച് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഇത്. ‘

Leave a Reply

Your email address will not be published. Required fields are marked *