മുംബൈയിൽ സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഇന്ത്യ വിടാൻ നിർദേശിച്ച് നൽകിയ നോട്ടീസിനെതിരെ ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഒക്ടോബർ 28നകം രാജ്യം വിടണമെന്നാണ് മുംബൈ പൊലീസ് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ബോളിവുഡ് താരം ആമിർ ഖാന്റെ സഹോദര പുത്രനാണ് ഇമ്രാൻ ഖാൻ.

ഇമ്രാൻ ഖാൻ അമേരിക്കൻ പൗരനാണെന്നും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് കൈവശമുണ്ടെന്നുമാൻ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ നടന്റെ ഒസിഐ കാർഡ് റദ്ദാക്കാനാണ് നീക്കം. അതേസമയം, FRRO നടന് വീണ്ടും നോട്ടീസ് അയച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 10ന് മുംബൈയിലെ ഓ​ഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധത്തിലാണ് ഇമ്രാൻ പങ്കെടുത്തത്. പ്രതിഷേധത്തിനിടെ നടനെയും പങ്കാളി ലേഖ വാഷിങ്ടണിനെയും ഉൾപ്പെടെ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *