ചൈനീസ് ഫണ്ടിംഗ് വിവാദത്തിൽ സീതാറാം യെച്ചൂരിയുടെ വീടുൾപ്പെടെ 35 ഇടങ്ങളിൽ ഡൽഹി പോലീസ് റൈഡ്.ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ വീട്ടിലും റൈഡ് നടക്കുന്നുണ്ട്.

മാധ്യമ പ്രവർത്തകരുടെ ഫോണുകളും ലാപ്‌ടോപ്പുകളും ഡൽഹി പൊലീസ് പിടിച്ചെടുത്തു. എകെജി ഭവൻ ഓഫീസ് ജീവനക്കാരൻ ശ്രീനാരായണന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. ശ്രീനാരായണന്റെ മകൻ ന്യൂസ്‌ക്ലിക്ക് സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ന്യൂസ് ക്ലിക്കിനെതിരെ യുഎപിഎ ചുമത്തിയതായാണ് റിപ്പോർട്ട്. സംശയനിഴലിൽ പ്രകാശ് കാരാട്ടുമുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

പ്രഭിര്‍ പുര്‍കയാസ്ഥ, അഭിഷര്‍ ശര്‍മ, ഔനിന്ദ്യോ ചക്രവര്‍ത്തി, പരഞ്‌ജോയ് ഗുഹ താകുര്‍ത്ത, ഭാഷാ സിങ്, അതിഥി നിഗം, ബപ്പാ സിന്‍ഹ, ഊര്‍മിളേഷ് എന്നീ മാധ്യമപ്രവര്‍ത്തകരുടെ വസതികളിലാണ് റെയ്ഡ്. ഇവര്‍ക്ക് പുറമേ സഞ്ജയ് രജൗര, സൊഹൈല്‍ ഹഷ്മി എന്നിവരുടെ വസതികളും പരിശോധന നടന്നു. പലരുടേയും ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തതായും ആരോപണമുണ്ട്.

അതേസമയം, മാധ്യമപ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി പ്രസ് ക്ലബ് ഓഫ് ഇന്ത്യ രംഗത്ത് വന്നിട്ടുണ്ട്. നടപടിയുടെ വിശദാംശങ്ങൾ സർക്കാർ പുറത്തുവിടണമെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *