മനുഷ്യാവകാശ പ്രവർത്തകരുടെയും, കവികളുടെയും അഭിഭാഷകരുടെയും വീടുകളിലടക്കം തെലങ്കാനയിലും ആന്ധ്ര പ്രദേശിലും 62 ഇടങ്ങളിൽ എൻഐഎ റെയ്ഡുകൾ. ഇന്നലെയായിരുന്നു രണ്ട് സംസ്ഥാനങ്ങളിലുമായി 17 ജില്ലകളിൽ രാവിലെ മുതൽ റെയ്ഡുകൾ നടന്നത്. 2020-ൽ മുൻചിങ്ങിപ്പുട്ടു എന്ന ഗ്രാമത്തിൽ മാവോയിസ്റ്റ് യോഗങ്ങൾ നടക്കാറുണ്ടെന്നാരോപിച്ച് റജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡുകൾ. ആന്ധ്രയിലെ ശ്രീ സത്യസായി ജില്ലയിൽ നിന്ന് ഒരു മനുഷ്യാവകാശ പ്രവർത്തകനെ എൻഐഎ അറസ്റ്റ് ചെയ്തു. പ്രഗതിശീല കാർമിക സമഖ്യ എന്ന തൊഴിലാളി അവകാശ സംഘടനാ പ്രവർത്തകൻ ചന്ദ്രനരസിംഹുലുവിനെയാണ് അറസ്റ്റ് ചെയ്തത്.ചന്ദ്രനരസിംഹുലുവിൽ നിന്ന് പിസ്റ്റളും 14 ബുള്ളറ്റുകളും പിടിച്ചെടുത്തതായി എൻഐഎ പറഞ്ഞു. നിരോധിക്കപ്പെട്ട സിപിഐ (മാവോയിസ്റ്റ്) എന്ന സംഘടനയുടെ പ്രവർത്തകരാണ് ഇവരിൽ പലരുമെന്നും എൻഐഎ പറഞ്ഞു. നിരവധി മനുഷ്യാവകാശ പ്രവർത്തകരിൽ നിന്ന് ലാപ്ടോപ്പുകളും ഫോണുകളും മറ്റ് പുസ്തകങ്ങളും അടക്കം പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിനെ ശക്തമായി അപലപിച്ച് ആന്ധ്രയിലെയും തെലങ്കാനയിലെയും സാമൂഹ്യപ്രവർത്തകർ രംഗത്തെത്തി. അതേസമയം എൻഐഎ തലയ്ക്ക് വിലയിട്ട ഐഎസ് ഭീകരൻ ദില്ലിയിൽ അറസ്റ്റിലായി. മുഹമ്മദ് ഷെഹനാസ് എന്ന ഷാഫി ഉസ്മാൻ ആണ് അറസ്റ്റിലായത്. പൂനെ ഐഎസ് കേസുമായി ബന്ധപ്പെട്ടാണ് ദില്ലി പൊലീസ് സ്പെഷ്യൽ സെൽ ഇയാളെ അറസ്റ്റ് ചെയ്തത്. മൂന്ന് ലക്ഷം രൂപ ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാൾക്ക് ഒപ്പം കൂടുതൽ പേർ അറസ്റ്റിലായെന്നാണ് സൂചന. ഉത്തരേന്ത്യയിലെ വിവിധയിടങ്ങളിൽ ഇയാൾ സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടുവെന്നും സ്ഫോടകവസ്തുക്കൾ നിർമ്മിക്കാനുള്ള സാധനങ്ങളും പിടികൂടിയെന്നും ദില്ലി പൊലീസ് അറിയിച്ചു.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
