കോഴിക്കോട് (മുണ്ടിക്കൽത്താഴം): കോട്ടാം പറമ്പ്, കുന്നുമ്മലിൽ വാടക വീട് കേന്ദ്രീകരിച്ച് മാരക ലഹരി മരുന്നായ എം.ഡി എം.എ വിൽപ്പന നടത്തി വന്ന താമരശ്ശേരി, ചുണ്ടങ്ങ പൊയിൽ കാപ്പുമ്മൽ ഹൗസിൽ അതുൽ . (29) നെ നാർകോട്ടിക് സെൽ അസ്സി. കമീഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിൽ ഉള്ള ഡാൻസാഫും , മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ എം എൽ ബെന്നി ലാലുവിന്റെ നേത്യത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്ന് പിടികൂടി. ഇയാൾ താമസിക്കുന്ന വീട്ടിൽ മെഡിക്കൽ കോളേജ് എസ്. ഐ നിധിൻ ആർ നടത്തിയ പരിശോധനയിലാണ് 12.400 ഗ്രാം എം.ഡി എം.എ കണ്ടെടുത്തത്അറസ്റ്റിലായ അതുലിന് താമരശ്ശേരി സ്റ്റേഷനിൽ മയക്കു മരുന്ന് വിൽപന നടത്തിയതിന് കേസ് ഉണ്ട്. ജാമ്യത്തിൽ ഇറങ്ങി ഇയാൾ വീണ്ടും മയക്ക് മരുന്ന് കച്ചവടത്തിൽ ഏർപെടുകയായിരുന്നു. ഇയാൾ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണ്. വാടകവീട് കേന്ദ്രികരിച് ലഹരിമരുന്ന് വില്പ്പന ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഡാൻസഫ് സ്‌കോഡ് വീട് നിരീക്ഷിച്ച് വരവെ രഹസ്യ വിവരത്തിൽ മെഡിക്കൽ കോളേജ് പോലീസിന്റെ പരിശോധനയിൽ പിടികൂടുകയായിരുന്നു. വീട്ടുടമയെ തെറ്റിദ്ധരിപ്പിച്ച് ഫാമിലി പോലെ ഒരു യുവതിയോടപ്പം താമസിപ്പിച്ചതിനാൽ വിട്ടുടമയ്ക്കും, പരിസരവാസികൾക്കും സംശയമുണ്ടായിരുന്നില്ല.എവിടെ നിന്നാണ് ഈ മയക്കുമരുന്ന് എത്തിച്ച തെന്നും ആർക്കെല്ലാമാണ് ഇത് വിൽക്കുന്നതെന്നും ആരെല്ലാമാണ് ഇത് ഉപയോഗിക്കുന്നതെന്നും കണ്ടെത്താൻ വിശധമായ അനേഷണം നടത്തേണ്ടിയിരിക്കുന്നു എന്ന് ഇൻസ്പെക്ടർ ബെന്നി ലാലു പറഞ്ഞു.ഡാൻസഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്, എ എസ്.ഐ അബ്ദുറഹ്മാൻ. കെ , അനീഷ് മൂസേൻവീട്, അഖിലേഷ് കെ, സുനോജ് കാരയിൽ, അർജുൻ അജിത് മെഡിക്കൽ കോളേജ് സ്റ്റേഷനിലെ എസ്.ഐ മാരായ നിധിൻ.ആർ, രാധാകൃഷ്ണൻ, മനോജ് കുമാർ, സി.പി.ഒ മാരായ വിഷ് ലാൽ , ഹനീഫ , രൻജു, വീണ എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
