റിലയൻസ് വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപ്പിടുത്തം. കോഴിക്കോട് മാത്തോട്ടത്ത് റിലയൻസ് ട്രെൻഡ്സ് വസ്ത്ര വ്യാപാര കേന്ദ്രത്തിൽ ആണ് തീപ്പിടുത്തം ഉണ്ടായത്. ഷോറൂമിന്റെ രണ്ടാം നിലയിൽ നിന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീ പടർന്നത്. പുക ഉയരുന്നത് കണ്ട ജീവനക്കാർ ഉടൻ തന്നെ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. രണ്ടാം നിലയിൽ നിന്ന് മുകളിലേക്കും തീ പടർന്നു. ഈ ഫ്ലോറിലെ തുണികൾ മൊത്തമായി കത്തിപ്പോയതായി ഷോറൂം ജീവനക്കാർ പറഞ്ഞു. ഈ സമത്ത് താഴെ നിലയിൽ ഉണ്ടായിരുന്ന കസ്റ്റമേഴ്സും ജീവനക്കാരും കടയ്ക്ക് പുറത്തേക്ക് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.മീഞ്ചന്തയിൽ നിന്നും കോഴിക്കോട് ബിച്ചിൽ നിന്നും നാല് ഫയർഫോഴ്സ് യൂണിറ്റ് എത്തി തീയണക്കുന്നു.തീപിടുത്തവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം ഇന്നലെ രാത്രി കൊല്ലത്ത് പുനലൂരിന് സമീപം കൊച്ചിൻ കെമിക്കൽസിൽ നിന്ന് തമിഴ്നാട്ടിലേക്ക് ആസിഡ് കൊണ്ടുപോയ ലോറിയിൽ ചോർച്ച കണ്ടെത്തി. കൊല്ലം – തിരുമംഗലം ദേശീയപാതയിൽ പുനലൂരിന് സമീപം വെള്ളിമലയിൽ വെച്ചായിരുന്നു സംഭവമുണ്ടായത്. തമിഴ്നാട്ടിലെ രാജാപാളയത്ത് നിന്ന് ടെക്നീഷ്യൻ എത്തിയാണ് ചോർച്ച പരിഹരിച്ചത്. അതേസമയം ഇന്നലെ രാത്രി കൊല്ലത്ത് പുനലൂരിന് സമീപം കൊച്ചിൻ കെമിക്കൽസിൽ നിന്ന് തമിഴ്നാട്ടിലേക്ക് ആസിഡ് കൊണ്ടുപോയ ലോറിയിൽ ചോർച്ച കണ്ടെത്തി. കൊല്ലം – തിരുമംഗലം ദേശീയപാതയിൽ പുനലൂരിന് സമീപം വെള്ളിമലയിൽ വെച്ചായിരുന്നു സംഭവമുണ്ടായത്. തമിഴ്നാട്ടിലെ രാജാപാളയത്ത് നിന്ന് ടെക്നീഷ്യൻ എത്തിയാണ് ചോർച്ച പരിഹരിച്ചത്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
