മദ്യ നയ അഴിമതി കേസിൽ സഞ്ജയ് സിംഗിന്റെ മൂന്ന് കൂട്ടാളികൾക്ക് നോട്ടീസയച്ച് ഇ ഡി

കൂടുതൽ പേരെ മാപ്പ്സാക്ഷിയാക്കി ആം ആദ്മി പാർട്ടിക്കെതിരെ കുരുക്ക് മുറുക്കാനാണ് ഇ ഡി യുടെ തീരുമാനം.വിവേക് ത്യാഗി, സർവ്വേഷ് മിശ്ര, കൻവർബീർ സിംഗ് എന്നിവർക്കാണ് നോട്ടീസ് അയച്ചത്. മൂന്ന്പേരെയും സഞ്ജയ് സിംഗിന് ഒപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. സഞ്ജയ്‌ സിങ്ങിനെ ചോദ്യം ചെയ്യാനായി പ്രത്യേക സംഘത്തെ ഈ ഡി രൂപീകരിച്ചിട്ടുണ്ട്.

കേസിൽ കൂടുതൽ പേരെ മാപ്പ് സാക്ഷികൾ ആക്കാനും ഇ.ഡി നീക്കങ്ങൾ ആരംഭിച്ചു. മനീഷ് സിസോദിയായ്ക്ക് അനുകൂലമായ സുപ്രിം കോടതി പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം. മദ്യലോബിയിൽ നിന്ന് സിസോദിയയിലേക്ക് പണം എത്തിയതിന് തെളിവ് വേണം എന്ന് സുപ്രിം കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

മാപ്പുസാക്ഷികൾ വഴി പണ വിനിമയത്തിന്റെ തെളിവുകൾ ഇടപാടിൽ സ്ഥാപിയ്ക്കാൻ ആണ് നീക്കം. നിയമ വിദഗ് ദരുടെ ഉപദേശത്തിന്റെ കൂടി അടിസ്ഥാനത്തിൽ ആണ് ഈ നീക്കം. അതേസമയം നേതാക്കളുടെ അറസ്റ്റിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് തയ്യാറെടുക്കുകയാണ് ആം ആദ്മി പാർട്ടി.

Leave a Reply

Your email address will not be published. Required fields are marked *