റിയാദ്: ടാൻസാനിയയിൽ നിന്നുള്ള സയാമീസ് ഇരട്ടകളായ “ഹസ്സന്റെയും ഹുസൈന്റെയും” വേർപിരിയൽ ശസ്ത്രക്രിയ റിയാദിൽ വിജയകരമായി പൂർത്തിയാക്കി. റിയാദ് നാഷനൽ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിലായിരുന്നു 16 മണിക്കൂർ നീണ്ട സങ്കീർണ ശസ്ത്രക്രിയ. ശസ്ത്രക്രിയ കഴിഞ്ഞ് 12 മണിക്കൂറിന് ശേഷം ഹസ്സനെയും ഹുസൈനെയും ജീവിതത്തിൽ ആദ്യമായി വെവ്വേറെ കിടക്കകളിൽ കിടത്തി. അനസ്തേഷ്യ, എൻഡോസ്കോപ്പി, വന്ധ്യംകരണം, മുറിവുകൾ തുറക്കൽ, കരൾ വേർപെടുത്തൽ, വൻകുടൽ, ചെറുകുടൽ വേർതിരിക്കൽ തുടങ്ങി സങ്കീർണ്ണമായ നിരവധി നടപടികൾക്ക് ശേഷമാണ് ഇരട്ടകളെ വേർപെടുത്തിയത്. മൂത്രാശയ, പ്രത്യുൽപാദന സംവിധാനങ്ങളും അവ തമ്മിലുള്ള ബന്ധങ്ങളും വേർതിരിച്ചു. ദഹനവ്യവസ്ഥ, വൻകുടൽ, മൂത്രവ്യവസ്ഥ, പ്രത്യുൽപാദന വ്യവസ്ഥ എന്നിവയുടെ പുനഃസ്ഥാപനവും ശസ്ത്രക്രിയയിലൂടെ പൂർത്തിയാക്കി. അതിനുശേഷം മുറിവുകൾ അടയ്ക്കുന്ന പ്രക്രിയയും നടത്തി. ഇതിന് ശേഷമാണ് രണ്ട് വ്യത്യസ്ത കിടക്കകളിലായി ഇരട്ടകളെ പീഡിയാട്രിക് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. സയാമീസ് ഇരട്ടകളെ വേർപെടുത്താനുള്ള ശസ്ത്രക്രിയ നടത്തിയതിന് സൽമാൻ രാജാവിനും കിരീടാവകാശിക്കും മെഡിക്കൽ, സർജിക്കൽ ടീമിലെ അംഗങ്ങൾക്കും ടാൻസാനിയൻ സ്ഥാനപതി അലി ജാബിർ മവാദിനി നന്ദി പറഞ്ഞു. നഴ്സിങ് , ടെക്നിക്കൽ സ്റ്റാഫുകൾക്ക് പുറമെ അനസ്തേഷ്യ, പീഡിയാട്രിക് സർജറി, പീഡിയാട്രിക് യൂറോളജി, പ്ലാസ്റ്റിക് സർജറി, ഓർത്തോപീഡിക് വിഭാഗങ്ങളിലെ 35 കൺസൾട്ടന്റുമാരും വിദഗ്ധരുമാണ് 9 ഘട്ടങ്ങളിലായി നടന്ന 16 മണിക്കൂർ നീണ്ട ശസ്ത്രക്രിയയുടെ ഭാഗമായത്
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
