കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയിൽ വൃദ്ധയുടെ കഴുത്തിൽ നിന്നും മോഷ്ടാവ് സ്വർണമാല പൊട്ടിച്ചെടുത്തു. കൊരയങ്ങാട് തെരുകൊമ്പൻ കണ്ടി ചിരുതേയി അമ്മയുടെ സ്വർണമാലയാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. ഇന്നു രാവിലെ 7 മണിയോടെയായിരുന്നു സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് മോഷണം നടന്നത്. കിടക്കുകയായിരുന്ന ചിരുതേയി അമ്മയുടെ വായ പൊത്തിപിടിച്ച ശേഷം ഏകദേശം ഒന്നര പവനോളം വരുന്ന സ്വർണ്ണ മാല പൊട്ടിച്ചെടുത്ത് മോഷ്ടാവ് സ്ഥലം വിടുകയായിരുന്നു. ചിരുതേയി അമ്മ കൊയിലാണ്ടി പോലീസിൽ പരാതി നൽകി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് അന്വേഷണം തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *