കേരളോത്സവ പ്രവർത്തനങ്ങൾ ഏകോപ്പിക്കാൻ ജില്ലാതല സംഘാടക സമിതി ഓഫീസ് തുറന്നു. ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ പ്രവർത്തനം ആരംഭിച്ച ഓഫീസ് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് അധ്യക്ഷത വഹിച്ചു.
ജില്ലാതല കേരളോത്സവം നവംബർ 10 മുതൽ 15 വരെ തുണേരി ബ്ലോക്ക് പഞ്ചായത്തിലെ പുറമേരി, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിലെ വട്ടോളി എന്നിവിടങ്ങളിലായാണ് നടക്കുന്നത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ വി പി ജമീല, സുരേന്ദ്രൻ മാസ്റ്റർ, നിഷ പി പി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എം ധനീഷ് ലാൽ, സി എം ബാബു, ഇ ശശീന്ദ്രൻ, റംസീന നരിക്കുനി, സി എം യാശോദ, റസിയ തോട്ടായി, നജ്മ സി വി എം, എൻ എം വിമല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജെ മുഹമ്മദ് ഷാഫി, ജില്ലാ യൂത്ത് ഓഫീസർ വിനോദൻ പൃത്തിയിൽ, ജില്ലാ യൂത്ത് കോ ഓർഡിനേറ്റർ ടി കെ സുമേഷ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *