അര്‍ബൻ സഹകരണ ബാങ്കുകളുടെ ഇടപാടുകള്‍ പരിശോധിക്കാനൊരുങ്ങി ആര്‍ബിഐ.കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ അര്‍ബൻ സഹകരണ ബാങ്കുകളുടെ ഇടപാടുകള്‍ പരിശോധിക്കാനൊരുങ്ങി ആര്‍ബിഐ. കേരളത്തിലെ അര്‍ബൻ സഹകരണ ബാങ്ക് പ്രതിനിധികളുടെ അടിയന്തര യോഗം ഇന്ന് കൊച്ചിയിൽ ചേരും. ഇഡി റിപ്പോര്‍ട്ട് അനുസരിച്ച് കള്ളപ്പണ ഇടപാടുകളുണ്ടെന്ന് സംശയിക്കുന്ന പ്രാഥമിക സഹകരണ ബാങ്കുകളുമായി അര്‍ബൻ ബാങ്കുകള്‍ക്ക് ബന്ധമുണ്ടോയെന്നാണ് പരിശോധിക്കുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്കുമായി രണ്ട് അര്‍ബൻ ബാങ്കുകള്‍ക്ക് സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് യോഗം.അതേസമയം, കരുവന്നൂര്‍ കള്ളപ്പണ കേസിൽ സഹകരണ സൊസൈറ്റി റജിസ്ട്രാർ ടി വി സുഭാഷ് ഐഎഎസിനെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും. ചൊവ്വാഴ്ച ഹാജരാകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും ടി വി സുഭാഷ് അസൗകര്യം അറിയിച്ചിരുന്നു. കരുവന്നൂർ തട്ടിപ്പ് സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയാതെ നടക്കില്ലെന്നാണ് ഇ ഡി നിഗമനം. ഓഡിറ്റിംഗ് അടക്കം നടത്തിയിട്ടും എന്തുകൊണ്ട് കുറ്റകൃത്യങ്ങൾ പുറത്തുവന്നില്ല എന്നതാണ് ഇ ഡി പരിശോധിക്കുന്നത്. നേരെത്തെ മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാർ, തൃശൂർ ജോയിന്റ് രജിസ്ട്രാർ എന്നിവരെ ഇ ഡി ചോദ്യം ചെയ്തിരുന്നു.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
