കോട്ടയം: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയുമൊത്തുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത് തരംതാണ രാഷ്ട്രീയമാണെന്ന് ശശി തരൂർ. തന്റെ സഹോദരിയടക്കം പതിനഞ്ചോളം പേർ പങ്കെടുത്ത മഹുവയുടെ പിറന്നാൾ ആഘോഷത്തിലെ ചിത്രങ്ങളാണ് മറ്റുള്ളവരെ ഒഴിവാക്കി പ്രചരിപ്പിച്ചതെന്നും തരൂർ വ്യക്തമാക്കി. എനിക്ക് അവർ കുട്ടിയാണ്. എന്നേക്കാൾ 10–15 വയസ്സ് താഴെയുള്ള ഒരു എംപിയാണ്. ആ കുട്ടിയുടെ ബർത്ത്ഡേ പാർട്ടിയിൽ എന്റെ സഹോദരിയടക്കം പതിനഞ്ച് പേരുണ്ടായിരുന്നു. എന്നാൽ ഇതിപ്പോൾ മറ്റുള്ളവരുടെയെല്ലാം പടം വെട്ടിക്കളഞ്ഞ്, രഹസ്യമായ ഒരു സ്വകാര്യ പരിപാടിയുടെ ചിത്രം പോലെ കാണിക്കുകയാണ്.’പിറന്നാളിന്റെ ആഘോഷത്തിൽ കുറച്ചൊക്കെ റിലാക്സ് ചെയ്തിരിക്കുമ്പോൾ എടുത്ത ചിത്രങ്ങളാണ്. അവരുടെ സ്വകാര്യ ബന്ധത്തിലെ പ്രശ്നങ്ങൾ കാരണമാണ് ചിത്രം ഇങ്ങനെ പുറത്തുവന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, നമ്മളെ താഴ്ത്തിക്കെട്ടാൻ എന്തുവേണമെങ്കിലും ചെയ്യും. ഞാനിതൊന്നും കാര്യമായി എടുത്തിട്ടില്ല.’ – കോട്ടയത്ത് മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് തരൂർ ഇക്കാര്യത്തിൽ പ്രതികരണം അറിയിച്ചത്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
