കോഴിക്കോട് വടകരയിൽ ടൂറിസ്റ്റ് വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 12 പേർക്കു പരുക്കേറ്റു. കോട്ടയം സ്വദേശി സാലിയ (60) ആണ് മരിച്ചത്. മടപ്പള്ളി കോളജ് സ്റ്റോപ്പിനടുത്ത് ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം. പാലായിൽനിന്ന് വെള്ളരിക്കുണ്ടിലെ മരണവീട്ടിലേക്കു പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.
അഗ്നിരക്ഷാ സേന എത്തിയാണ് വാഹനത്തിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്കു മാറ്റിയത്. പരുക്കേറ്റ നാല് പേർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മറ്റുള്ളവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
