ദില്ലി: ദില്ലിയിൽ വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ അജ്ഞാതർ വെടിവച്ചുകൊന്നു. പൂജ യാദവ് (24) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഒൻപതോടെ ജയ്‌റ്റ്‌പുർ ഭാഗത്തായിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗസംഘം വീട്ടിലേക്ക് അതിക്രമിച്ചു കയറി പെൺകുട്ടിക്കുനേരെ വെടിവയ്‌ക്കുകയായിരുന്നു.ശബ്ദം കേട്ട് ഓടിയെത്തിയവർ പെൺകുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഇവരെത്തിയ ബൈക്ക് ശബ്ദം കേട്ടെത്തിയ നാട്ടുകാർ പിടിച്ചെടുത്തെങ്കിലും. പ്രതികൾ കടന്നുകളഞ്ഞു . നമ്പർപേറ്റ് ഇല്ലാത്ത ബൈക്ക് പിടിച്ചെടുത്ത പൊലീസ്, കൊലപാതകത്തിൽ അന്വേഷണം ആരംഭിച്ചു.പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പിന്നീട് അറസ്റ്റ് ചെയ്തു. ഫരീദാബാദ് സ്വദേശി റോക്കി ആണ് അറസ്റ്റിലായത്. പൂജയുമായി ഇയാളുടെ സഹോദരൻ കൃഷ്ണ പ്രധാൻ പ്രണയത്തിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *