പൂരം കാണാൻ തൃശൂർ പോകണ്ട, നിയമസഭയിലെത്തിയാൽ മതി.കേരള നിയമസഭയിൽ തൃശൂർ പൂരം കൊടിയേറുന്നു. നവംബർ ഒന്ന് മുതൽ ഏഴ് വരെ നിയമസഭാ മന്ദിരത്തിൽ നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെ.എൽ.ഐ.ബി.എഫ്) രണ്ടാം പതിപ്പിന്റെ ഭാഗമായാണ് തൃശൂർ പൂരം പ്രമേയമാക്കി പ്രത്യേക ദീപാലങ്കാരം സജ്ജീകരിക്കുന്നത്. കുടമാറ്റം, വെഞ്ചാമരം, ആന, നെറ്റിപ്പട്ടം, തുടങ്ങി തൃശൂര്‍ പൂരത്തിന്റെ വര്‍ണക്കാഴ്ചകളെല്ലാം നിമസഭയിലും വിസ്മയം തീര്‍ക്കും. ഒക്ടോബർ 31ന് വൈകിട്ട് ആറ് മണിക്ക് സ്പീക്കർ എ.എൻ. ഷംസീർ ദീപാലങ്കാരം ഉദ്ഘാടനം ചെയ്യും. പഞ്ചവാദ്യ മേളത്തോടെയാണ് വൈദ്യുത ദീപാലങ്കാരത്തിന് തുടക്കമാകുക. എഴുപത് വർണക്കുടകൾ കുടമാറ്റത്തിന്റെ മാറ്റുകൂട്ടും. നിയമസഭയുടെ മുൻവശത്തുള്ള കവാടം പൂരപ്പന്തലിന്റെ മാതൃകയിൽ ലൈറ്റുകള്‍ കൊണ്ട് സജ്ജീകരിക്കും. എൽ.ഇ.ഡി ലൈറ്റ്, ഫൗണ്ടെയ്ൻ വെള്ളച്ചാട്ടം തുടങ്ങി ആകർഷകമായ പല വൈദ്യുതാലങ്കാര കാഴ്ചകളും ഒരാഴ്ചക്കാലം നിയമസഭയെ വര്‍ണപ്രഭയില്‍ നിറയ്ക്കും. വെഞ്ചാമരം വീശുന്ന മാതൃകയിൽ ചെടികൾ എൽ.ഇ.ഡി ദീപങ്ങൾ കൊണ്ട് അലങ്കരിക്കും. ഒക്ടോബർ 31 മുതൽ നവംബർ ഏഴ് വരെ വൈകിട്ട് ആറ് മുതൽ രാത്രി 12 മണി വരെ നിയമസഭയിലെ വർണവിസ്മയം ആസ്വദിക്കാം.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
