ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെലങ്കാനയിൽ നടന്ന റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്ത വസ്തുക്കളുടെ മൂല്യം 400 കോടി കടന്നു. ഒക്ടോബർ ഒമ്പത് മുതൽ പണം, സ്വർണം, മദ്യം തുടങ്ങി 412.46 കോടി രൂപയുടെ വസ്തുക്കളാണ് പിടിച്ചെടുത്തത്. ഒക്ടോബർ ഒമ്പതിന് മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നതിന് പിന്നാലെയാണ് എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ പരിശോധന തുടങ്ങിയത്. 24 മണിക്കൂറിനിടെ 5.60 കോടി രൂപയാണ് ക്യാഷായി പിടിച്ചെടുത്തത്. ഇതുവരെ പണമായി മാത്രം പിടിച്ചെടുത്തത് 145.32 കോടി രൂപയാണ്.ഒക്ടോബർ 30 രാവിലെ ഒമ്പത് മുതൽ 31 രാവിലെ ഒമ്പത് വരെയുള്ള 24 മണിക്കൂറിനിടെ 2.76 കോടിയുടെ വിലപിടിപ്പുള്ള ലോഹങ്ങളാണ് പിടിച്ചെടുത്തതെന്ന് ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസ് അറിയിച്ചു.251 കിലോഗ്രാം സ്വർണം, 1080 കിലോഗ്രാം വെള്ളി, 165 കോടിയുടെ ഡയമണ്ട്, പ്ലാറ്റിനം അടക്കം 165 കോടിയുടെ വിലപിടിപ്പുള്ള വസ്തുക്കളും 39.82 കോടി രൂപയുടെ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെ 103 കോടി രൂപ മൂല്യമുള്ള പണവും സ്വർണവുമായിരുന്നു പിടിച്ചെടുത്തത്.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
