കുന്ദമംഗലം:കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്ത് കോൺഗ്രസ് പുനസംഘടനയിൽ അതൃപ്തി പുകയുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ സമയത്ത് പാർട്ടി നടപടി നേരിട്ട വ്യക്തിയെ ഔദ്യോഗിക ചുമതലയിലേക്ക് കൊണ്ടുവന്നതാണ് ഒരു വിഭാഗം പ്രവർത്തകരെ ചൊടിപ്പിച്ചത്. തെരഞ്ഞെടുപ്പിൽ കുന്ദമംഗലം പഞ്ചായത്തിലെ ഒൻപതാം വാർഡിൽ ലീന വാസുദേവൻ ആയിരുന്നു കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി. എന്നാൽ കോൺഗ്രസ് പ്രവർത്തകനായ വ്യക്തിറിബൽ സ്ഥാനാർത്ഥിയായി മത്സര രംഗത്തെത്തി. ലീനാ വാസുദേവൻ 400 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചെങ്കിലും ഇയാൾക്കെതിരെ നടപടി എടുക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മൂന്ന് വർഷത്തേക്ക് ഇയാൾക്കുപാർട്ടി ചുമതല നൽകില്ലെന്ന് മണ്ഡലം കമ്മറ്റി പ്രവർത്തകർക്ക് ഉറപ്പ് നൽകി. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവിട്ട കോൺഗ്രസ് ബ്ലോക്ക് പഞ്ചായത്ത് പുന സംഘടനാ ലിസ്റ്റിൽ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് ഇപ്പോൾ ഇടംപിടിച്ചു. ഇതോടെയാണ് നേതാക്കളും പ്രവർത്തകരും പരസ്യമായി രംഗത്ത് എത്തിയത്. ഒരു മുതിർന്ന നേതാവിന്റെ ഇടപെടലാണ് പദവി നൽകാൻ കാരണം എന്നും മൂന്ന് വർഷത്തേക്ക് മാറ്റി നിർത്തും എന്ന അറിയിക്കുന്നതിൽ വീഴ്ച ഉണ്ടായി എന്നും പ്രവർത്തകർ ആരോപിക്കുന്നുണ്ട്. ഷാജുവിന് ഔദ്യോഗിക പദവി നൽകിയതിൽ പ്രതിഷേധിച്ച് രാജി വെക്കാനുള്ള തീരുമാനത്തിലാണ് കുന്ദമംഗലത്തെ 9 വാർഡിലെ രണ്ട് ബൂത്ത് കമ്മറ്റികൾ . 17 , 18 ബൂത്തു കമ്മറ്റികളാണ് രാജിയിലേക്ക് നീങ്ങുന്നത് . ബൂത്ത് പ്രസിഡന്റുമാർ, വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സെക്രട്ടറി തുടങ്ങി ഏഴ് ഭാരവാഹികളും പ്രവർത്തകരുമാണ് രാജിയിലേക്ക് നീങ്ങുന്നത്. . ഇന്ന് കുന്ദമംഗലത്ത് നടക്കുന്ന യോഗത്തിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കും.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
