കോട്ടയം കറുകച്ചാലിൽ തൊഴിലാളിയുടെ കുത്തേറ്റു ഹോട്ടൽ ഉടമ മരിച്ചു.കറുകച്ചാൽ ദൈവം പടിയിൽ പ്രവർത്തിക്കുന്ന ചട്ടിയും തവിയും എന്ന ഹോട്ടലിലാണ് സംഭവം ഉണ്ടായത്.ഹോട്ടൽ ഉടമയായ മാവേലിക്കര സ്വദേശി രഞ്ജിത്തിനെ ആണ് തൊഴിലാളിയായ കറുകച്ചാൽ കൂത്രപ്പള്ളി സ്വദേശി കൈനിക്കര ജോസ് കുത്തിയത്.ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. തൊഴിൽ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത് എന്നാണ് പോലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. തൃക്കൊടിത്താനം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പ്രതി ജോസ് പോലീസ് പിടിയിൽ ആയിട്ടുണ്ട് എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *