കുന്ദമംഗലം: വാസസ്ഥലം അത് നമ്മൾ ഓരോരുത്തർക്കും പ്രധാനപ്പെട്ട ഒന്നാണ്. അത് ഒരുക്കുമ്പോൾ സുരക്ഷിതമായ സ്ഥലം തന്നെ വേണം, എല്ലാവർക്കും, മനുഷ്യനായാലും, പക്ഷിമൃഗാതികൾ ആയാലും. അത്തരത്തിൽ ഏറ്റവും സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്തി കൂടുകൂട്ടി താമസം തുടങ്ങിയിരിക്കുകയാണ് നമ്മൾ ഇരട്ടത്തലച്ചി എന്ന് വിളിക്കുന്ന ബുൾബുൾ പക്ഷി. തെരഞ്ഞെടുത്ത ആ സുരക്ഷിത സ്ഥലം കുന്ദമംഗലം പോലീസ് സ്റ്റേഷൻ ആണ്. സ്റ്റേഷൻ വളപ്പിൽ സുരക്ഷ കുറഞ്ഞുപോയാലോ എന്ന് കരുതിയാവണം സ്റ്റേഷനകത്താണ് കുഞ്ഞു പക്ഷി കൂടുകൂട്ടിയിരിക്കുന്നത്. സ്റ്റേഷനകത്തെ കോർട്ട് യാർഡിൽ വെച്ചു പിടിപ്പിച്ച കുറ്റിച്ചെടിയിലാണ് കിളിക്കൂട് ഉള്ളത്. ഇരുപത്തിനാല് മണിക്കൂറും പോലീസിന്റെ സുരക്ഷയിൽ സുഖവാസം. ലാത്തിയും പേടിയില്ല,തോക്കും പേടിയില്ല. ഇപ്പോൾ കൂട്ടിന് നാല് കുഞ്ഞുങ്ങളുമായി. പരാതിക്കാരും കുറ്റവാളികളും നിരന്തരം വന്നുപോകുന്ന ഇടമാണെങ്കിലും ബുൾബുൾ കുടുംബത്തിന് ഇതൊന്നും ഒരു പ്രശ്നമേയല്ല. ആരേയും പേടിയില്ല, ഒരാളേയും ശല്യപ്പെടുത്താനും പോവില്ല. കുഞ്ഞുങ്ങളെ പരിപാലിച്ച് സുഖമായി കഴിഞ്ഞുകൂടുകയാണ് ബുൾ ബുൾ പക്ഷികൾ. മറ്റ് പക്ഷികളിൽ നിന്ന് വ്യത്യസ്തമായി ആളുകളുള്ള സ്ഥലത്ത് കൂടുകൂട്ടുന്നതാണ് ബുൾ ബുൾ പക്ഷികളുടെ പ്രകൃതം. എന്നാൽ ഇതുപോലെ പോലീസ് സ്റ്റേഷനകത്ത് കയറി താമസമാക്കിയത് അപൂർവമാണെന്ന് വേണം കരുതാൻ. നേരത്തെ കണ്ണൂർ ജില്ലയിൽ ഫ്ലാറ്റുകെട്ടിയും ബുൾ ബുൾ പക്ഷികൾ വാർത്തയിൽ ഇടം നേടിയിരുന്നു. ജനങ്ങൾ വീടെന്ന സങ്കൽപ്പം ഉപേക്ഷിച്ച് ഫ്ലാറ്റുകളിലേക്ക് ചേക്കേറി തുടങ്ങിയ കാലത്താണ് ബുൾ ബുൾ പക്ഷികളും ഇത്തരത്തിൽ കൂടൊരുക്കിയത്. എട്ട് നിലയിലുള്ള കൂടാണ് അന്ന് എട്ടുവർഷം കൊണ്ട് ബുൾ പക്ഷികൾ കണ്ണൂരിൽ കെട്ടിപ്പൊക്കിയത്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
