മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ ജാ​തി​വി​വേ​ച​ന​മെ​ന്ന് ആ​രോ​പി​ച്ച് മ​ല​യാ​ളി അ​ധ്യാ​പ​ക​ൻ രാ​ജി​വ​ച്ചു. ഹ്യുമാ​നി​റ്റീ​സ് ആ​ൻ​ഡ് സോ​ഷ്യ​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ. വി​പി​ൻ പി ആണ് രാ​ജി​വെ​ച്ച​ത്.

2019ലാണ് വിപിന്‍ ജോലിയില്‍ പ്രവേശിക്കുന്നത്. അന്ന് മുതല്‍ ജാതിയുടെ പേരില്‍ കടുത്ത വിവേചനമാണ് താന്‍ നേരിടുന്നതെന്ന് അദ്ദേഹം പറയുന്നു. രാജിവെക്കുന്നതിനുള്ള പ്രധാന കാരണം ഇതു തന്നെയാണെന്നും രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അധികാര സ്ഥാനങ്ങളിലുണ്ടായിരുന്ന വ്യക്തികളില്‍ നിന്നാണ് വിവേചനം നേരിട്ടത്. വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ളവരും ഇക്കൂട്ടത്തിലുണ്ട്. വിവേചനം നേരിട്ട നിരവധി സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെതിരെ നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും രാജിക്കത്തില്‍ പറയുന്നു. ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇക്കണോമിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായിരുന്നു വിപിന്‍.

തന്നെപ്പോലെ ജാതിവിവേചനം നേരിടുന്നവർ പരാതിയുമായി മുന്നോട്ടുവരണമെന്നും വിപിൻ ആവശ്യപ്പെട്ടു. വിപിന്റെ രാജിക്കത്ത് സോഷ്യൽ മീ‍ഡിയയിൽ വൈറലാവുകയാണ്. 2019 ലാണ് മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർഥിയായ ഫാത്തിമ ലത്തിഫ് അധ്യാപകരുടേയും മാനേജ്മെന്റിന്റേയും മതത്തിന്റെ പേരിലുണ്ടായ വിവേചനങ്ങളുടെ പേരിൽ ആത്മഹത്യ ചെയ്തത്. ഇത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഈ കേസിൽ ഇപ്പോൾ സിബിഐ അന്വേഷണം നടക്കുകയാണ്. അതിനിടെ കാമ്പസിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *