വീട് പുനർ നിർമ്മിക്കാനാവശ്യമായ ഫണ്ട് അനുവദിക്കാനുള്ള നിവേദനവുമായിട്ടാണ് 85 വയസ്സുള്ള തോട്ടുമുക്കം നിവാസി ജാനകി മകളോടൊപ്പം മുക്കം ഓർഫനേജ് ഗ്രൗണ്ടിൽ നടന്ന തിരുവമ്പാടി മണ്ഡലം നവകേരള സദസ്സ് വേദിയിലെത്തിയത്. നിലവിൽ പൊളിഞ്ഞു വീഴാറായ പായയും പേപ്പറും കൊണ്ടു മറച്ച വീട്ടിലാണ് ജാനകിയും മൂത്ത മകൾ പാറു കുട്ടിയും താമസിക്കുന്നത്. മഴ പെയ്താൽ അകത്ത് നിറയെ വെള്ളമാണ്. പലപ്പോഴും ഷീറ്റു ഉപയോഗിച്ച് മറച്ചു കൊണ്ടാണ് മഴക്കാലം തള്ളിനീക്കുന്നതെന്ന് ജാനകി പറയുന്നു. ഇവിടെ അപേക്ഷ നൽകിയാൽ എല്ലാം ശരിയാകുമെന്ന വിശ്വാസമുണ്ട്. അതിനാലാണ് ശാരീരിക അവശത പോലും കണക്കിലെടുക്കാതെ നേരിട്ടെത്തിയതെന്ന് ജാനകി പറയുന്നു.ജാനകി അമ്മയ്ക്കൊപ്പം വന്ന ലീലാമ്മയും നവകേരള സദസ്സിനെത്തിയത് സ്വന്തമായൊരു വീടും ഭൂമിയും വേണമെമെന്ന ആഗഹവുമായാണ്. അഞ്ച് കുട്ടികൾക്കൊപ്പം വാടക വീട്ടിലാണ് ഭർത്താവിനെ നഷ്ടമായ ലീലാമ്മയുടെ കുടുംബം കഴിയുന്നത്. കൂലിപ്പണിക്ക് പോയാണ് വീട്ടിലെ ചെലവും മൂന്ന് കുട്ടികളുടെ പഠനവും മുന്നോട്ടു കൊണ്ട് പോകുന്നതെന്ന് ലീലാമ്മ പറയുന്നു. ആദ്യമായാണ് നിവേദനം നൽകുന്നത്. ഇതിലൂടെ തന്റെ ആഗ്രഹം സാധ്യമാവുമെന്ന പ്രതീക്ഷയിലാണ് ലീലാമ്മ.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
