ബെംഗളൂരുവിൽ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. നഗരത്തിലെ 15 സ്വകാര്യ സ്കൂളുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എല്ലാ സ്‌കൂളുകളിൽ നിന്നുമായി 5000ത്തോളം കുട്ടികളെ ഒഴിപ്പിച്ച് വീട്ടിലേക്ക് പറഞ്ഞു വിട്ടു. ചില സ്കൂളുകൾ ഇന്ന് വരേണ്ടെന്ന് നേരത്തെ അറിയിപ്പ് നൽകി. ഇന്നലെ അർധരാത്രിയാണ് ഇ-മെയിൽ വഴി ഭീഷണി സന്ദേശം വന്നത്. നിലവിൽ സ്‌കൂളുകളിൽ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സ്‌കൂളുകളിൽ എത്തി സ്ഥിതി വിലയിരുത്തി. വ്യത്യസ്തമായ ഐപികളിൽ നിന്നാണ് ഇ മെയിൽ സന്ദേശം വന്നിരിക്കുന്നത്. സന്ദേശങ്ങളുടെ ഉറവിടം തേടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും വ്യാജ ഭീഷണിയാണ് പ്രചരിക്കുന്നതെന്നുമാണ് ബെംഗളൂരു സിറ്റി പൊലീസ് അറിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *