കോട്ടയം: പള്ളിക്കത്തോട്ടില്‍ ജിമ്മില്‍ അതിക്രമിച്ചു കയറി ട്രെയിനറെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര് പിടിയില്‍. കോട്ടയം ആനിക്കാട് സ്വദേശി വി.കെ സന്തോഷ്, മക്കളായ വി.എസ് സഞ്ജയ്, വി.എസ് സച്ചിന് എന്നിവരാണ് അറസ്റ്റിലായത്. വ്യക്തി വൈരാഗ്യത്തിന്റെ പേരിലായിരുന്നു ആക്രമണമെന്ന് പൊലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം.
പള്ളിക്കത്തോട് ബസ് സ്റ്റാന്‍ഡിന് അടുത്തുളള ജിമ്മിലായിരുന്നു അച്ഛന്റെയും മക്കളുടെയും അതിക്രമം. ജിമ്മിലേക്ക് അതിക്രമിച്ചു കയറിയ മൂവര്‍ സംഘം ട്രെയിനറെ ആദ്യം അസഭ്യം പറഞ്ഞു. തുടര്‍ന്ന് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി. ഇടിവള കൊണ്ട് മര്‍ദിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു.
