റവന്യൂ ജില്ല കലാമേളയോടനുബന്ധിച്ച് പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിൽ സെൽഫി പോയിന്റ് ഒരുക്കി ശ്രദ്ധേയമായി ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം. സെൽഫി പോയിന്റ് ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജീവ ജ്യോതി സന്നദ്ധ രക്തദാന ക്യാമ്പയിന്റെ ഭാഗമായാണ് സെൽഫി പോയിന്റ് ഒരുക്കിയത്.നാഷണൽ സർവ്വീസ് സ്കീമിന്റെ കർമ്മപദ്ധതിയായ- ജീവ ജ്യോതി – സന്നദ്ധ രക്തദാനത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസിന്റെ പോൾ ബ്ലഡ് ആപ്പുമായി സഹകരിച്ചുകൊണ്ട് രക്തദാന ക്യാമ്പയിൻ പ്രവർത്തനം നടത്തുന്നത്. കലാമേളയോടനുബന്ധിച്ച് എൻഎസ്എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ 1000 പേരുടെ സന്നദ്ധ രക്തദാന ഡയറക്ടറി രൂപീകരണവും നടക്കും. എൻഎസ്എസ് നോർത്ത് ജില്ലാ കോഡിനേറ്റർ എസ് ശ്രീചിത്ത് അധ്യക്ഷത വഹിച്ചു. എൻഎസ്എസ് സൗത്ത് ജില്ലാ കോഡിനേറ്റർ എം കെ ഫൈസൽ, സ്കൂൾ പ്രിൻസിപ്പൽ കെ നിഷിത, പേരാമ്പ്ര ക്ലസ്റ്റർ കൺവീനർ സി കെ ജയരാജൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ടി എ രാജീവൻ, വടയക്കണ്ടി നാരായണൻ, വളണ്ടിയർമാരായ ഋഷിരാജ്, അതുല്യ വാരിയർ എന്നിവർ സംസാരിച്ചു. എൻഎസ്എസ് വളണ്ടിയർ അവന്തിക കണ്ണൻ സ്വാഗതവും നിരഞ്ജൻ മറക്കാട്ട് നന്ദിയും പറഞ്ഞു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
