ഇന്ത്യയിൽ നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ. അടുത്തവർഷം മാർച്ച് 31 വരെയാണ് കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തിയിട്ടുള്ളത്. മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനങ്ങളിൽ മഴയിൽ വിളനാശം ഉണ്ടായതോടെയാണ് സർക്കാരിന്റെ നടപടി. പിന്നാലെ വിപണിയിൽ ഉള്ളി വില കുതിച്ചുയർന്നിരുന്നു. ഈ വിലക്കയറ്റം പിടിച്ചു നിർത്താനാണ് കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തിയത്.ഉള്ളിക്ക് നേരത്തെ വില കുത്തനെ ഉയർന്നിരുന്നു. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഉള്ളിവില നിയന്ത്രിക്കാൻ സർക്കാർ മുൻകൈ എടുത്തിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഉള്ളി കയറ്റുമതിയിൽ നിയന്ത്രണങ്ങൾ വരുന്നത് എന്നതും ശ്രദ്ധേയമാണ്. ഒട്ടുമിക്ക ഇന്ത്യൻ വിഭവങ്ങളുടെയും അടിസ്ഥാന ഘടകമാണ് ഉള്ളി. അതിന്റെ വിലയിലെ വർദ്ധനവ് അടിസ്ഥാന വർഗത്തെ സ്വാധീനിക്കാൻ പോന്നവയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിൻ്റെ നീക്കം.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
