കുന്ദമംഗലം: പൊയ്യയില്‍ റോഡരികില്‍ കക്കൂസ് മാലിന്യം തള്ളി. ഇന്നലെ അര്‍ധരാത്രിയാണ് അഞ്ജാതര്‍ കക്കൂസ് മാലിന്യം തള്ളി കടന്നുകളഞ്ഞത്. മാലിന്യം തള്ളിയ സ്ഥലം ജനവാസകേന്ദ്രമാണ്. നാട്ടുകാര്‍ വിവരം അറിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്. പരിസര പ്രദേശങ്ങളിലെ സിസിടിവി പരിശോധിച്ചു വരികയാണ്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍ക്കുന്നുമ്മല്‍, വാര്‍ഡ് മെമ്പര്‍ സജിത ഷാജി ധര്‍മ്മരത്‌നന്‍ , ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രന്‍ തിരുവിലത്ത് എന്നിവര്‍ സ്ഥലത്തെത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പരിസരം ശുചികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *