ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമക്കേസില്‍ അറസ്റ്റിലായ നാല് പ്രതികളുടെയും ഫോണ്‍ നശിപ്പിച്ചെന്ന് ലളിത് ത്സാ മൊഴി നല്‍കി. ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. നാലുകൂട്ടാളികള്‍ അറസ്റ്റിലായതിന് പിന്നാലെയാണ് മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചതെന്നാണ് മൊഴി. രാജസ്ഥാനില്‍ വച്ചാണ് മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചത്. സുഹൃത്തുക്കളായ മഹേഷ്, കൈലാഷ് എന്നിവരുടെ സഹായത്തോടെ ഫോണ്‍ നശിപ്പിച്ചെന്നാണ് ലളിത് ഝായുടെ മൊഴി.

ഫോണ്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന് ലളിത് ഝാ മൊഴിനല്‍കിയ മഹേഷ്, കൈലാഷ് എന്നിവരെയും അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. ഇവരേയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അറസ്റ്റിലായ മഹേഷ് എന്നയാളും ലളിത് ഝായുടെ സംഘത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ മഹേഷിന്റെ അമ്മ അത് തടയുകയായിരുന്നു. മഹേഷും ബന്ധു കൈലാഷുമാണ് രാജസ്ഥാനില്‍ ലളിത് ത്സായെ മൊബൈല്‍ ഫോണ്‍ നശിപ്പിക്കാന്‍ സഹായിച്ചത്. പ്രതികള്‍ അവസാന രണ്ടാഴ്ച ബന്ധപ്പെട്ട 50ഓളം ഫോണ്‍ നമ്പറുകളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *