കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
മനോനില തെറ്റിയ സാഡിസ്റ്റാണ് പിണറായി വിജയനെന്ന് സതീശന്‍ വിമര്‍ശിച്ചു. നവകേരള സദസ്സിലായതിനാല്‍ മുഖ്യമന്ത്രിക്കൊപ്പം കുടുംബാംഗങ്ങളില്ല. അതുകൊണ്ട് കൃത്യമായ സമയത്ത് മുഖ്യമന്ത്രിക്ക് മരുന്നുകള്‍ നല്‍കാന്‍ മന്ത്രിമാര്‍ ശ്രദ്ധിക്കണമെന്നും വി.ഡി.സതീശന്‍ പരിഹസിച്ചു.

മുഖ്യമന്ത്രി ക്രിമിനലുകളെയാണ് കൊണ്ടു നടക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ പ്രതിപക്ഷത്തേയും നിര്‍ബന്ധിതരാക്കരുത്. പ്രശ്‌നം തെരുവിലേക്ക് വലിച്ചിഴക്കേണ്ടെന്ന് കരുതിയാണ് പ്രതിപക്ഷം ഇക്കാര്യത്തില്‍ സംയമനം പാലിക്കുന്നത്. മുഖ്യമന്ത്രി കസേരയില്‍ എക്കാലത്തും പിണറായി വിജയന്‍ ഉണ്ടാവുമെന്ന് പൊലീസുകാര്‍ കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *