പേരാമ്പ്ര ഗവ. വെറ്റിനറി പോളിക്ലിനിക്കിലെ ട്രീറ്റ്മെന്റ് വാർഡിന്റെയും ആധുനിക ഉപകരണങ്ങളുടെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 18 ലക്ഷം രൂപ ചെലവഴിച്ചാണ് വികസന പ്രവർത്തനങ്ങൾ നടത്തിയത്. സെറം ബയോ കെമിസ്ട്രി മെഷീൻ, സെറം പ്രൊജസ്ട്രോൺ മെഷീൻ, ലാമിനാർ ചേമ്പർ, ഇലക്ട്രൊ ലൈറ്റ് അനലൈസർ ആന്റ് ബ്ലഡ് ഗ്യാസ് മെഷീൻ, മൾട്ടി പാരപേഷ്യന്റ് മോണിറ്റർ എന്നീ ഉപകരണങ്ങളാണ് സ്ഥാപിച്ചത്. സ്വകാര്യ ലാബുകളിൽ ഉള്ള നിരക്കിനേക്കാൾ 50 ശതമാനം വരെ കിഴിവുണ്ടിവിടെ. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് സി കെ പാത്തുമ്മ ടീച്ചർ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ഡോ ലീന സ്വാഗതം പറഞ്ഞു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ ആർ ഗുണാതീത മുഖ്യാതിഥിയായി. ഡോ. ജിഷ്ണു റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.സജീവൻ മാസ്റ്റർ, ശശികുമാർ പേരാമ്പ്ര, പി.കെ.രജിത, ബ്ലോക്ക് അംഗങ്ങളായ ഗിരിജ ശശി, പ്രഭാശങ്കർ, കെ.കെ ലിസി, ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. വിനോദൻ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ പി. കാദർ, ക്ഷീരസംഘം പ്രസിഡന്റുമാരായ സി.കെ.ചന്ദ്രൻ, കെ.പി.ഗംഗാധരൻ നമ്പ്യാർ കെ. നാരായണ കുറുപ്പ്, ആലിയാട്ട് ഹമീദ്, ബ്ലോക്ക് ക്ഷീരവികസന ഓഫീസർ എ. റിജു ല എന്നിവർ സംസാരിച്ചു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
