തിരുവനന്തപുരം:കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം സര്‍വകാല റെക്കോര്‍ഡിലേക്ക്. ശനിയാഴ്ച (ഡിസംബര്‍ 23) പ്രതിദിന വരുമാനമായി ലഭിച്ചത് 9.055 കോടി. ഡിസംബര്‍ 11ന് നേടിയ 9.03 കോടി എന്ന നേട്ടമാണ് മറികടന്നത്. കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായാണ് റെക്കോര്‍ഡ് വരുമാനം കൈവരിക്കാനായതെന്ന് സിഎംഡി. പ്രതിദിന കളക്ഷന്‍ 10 കോടി ആക്കുകയാണ് ലക്ഷ്യമെന്നാണ് മാനേജ്‌മെന്റ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *