തിരുവനന്തപുരം: ക്രിസ്മസിന് ബെവ്‌കോയില്‍ റെക്കോഡ് മദ്യ വില്‍പ്പന. മൂന്ന് ദിവസം കൊണ്ട് 154.77 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ ഔട്ട്ലെറ്റ് വഴി വിറ്റത്. ക്രിസ്മസ് തലേന്ന് 70.73 കോടിയുടെ മദ്യ വില്‍പ്പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷം 69.55 കോടിയുടെ മദ്യമാണ് വിറ്റത്.

ഈ വര്‍ഷം ഡിസംബര്‍ 22, 23 ദിവസങ്ങളില്‍ 84.04 കോടി രൂപയുടെ മദ്യ വില്‍പ്പന ഉണ്ടായി. 2022 ഡിസംബര്‍ 22, 23 തീയതികളില്‍ 75.41 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ക്രിസ്മസ് തലേന്ന് ചാലക്കുടിയില്‍ 6385290 രൂപയുടെ മദ്യ വില്‍പ്പനയാണ് നടന്നത്.

ചങ്ങനാശേരിയില്‍ 6287120 രൂപയുടെയും, ഇരിഞ്ഞാലക്കുടയില്‍ 6231140 രൂപയുടെയും പവര്‍ഹൗസില്‍ 6008130 രൂപയുടെയും നോര്‍ത്ത് പറവൂരില്‍ 5199570 രൂപയുടേയും മദ്യവില്‍പ്പനയാണ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *