എറണാകുളം: കൊച്ചിയിലെ വൈഗ കൊലക്കേസില്‍ വിധി നാളെ. 10 വയസുകാരിയായ മകളെ കൊന്ന കേസില്‍ അച്ഛന്‍ സനു മോഹന്‍ മാത്രമാണ് പ്രതിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 3400 പേജുള്ള കുറ്റപത്രം ആണ് പോലീസ് സമര്‍പ്പിച്ചത്. കേസില്‍ 98 സാക്ഷികളെ വിസ്തരിച്ചു.

2021 മാര്‍ച്ച് 22 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ആലപ്പുഴയിലെ ബന്ധു വീട്ടില്‍ നിന്ന് അമ്മാവനെ കാണിക്കാനാണെന്ന് പറഞ്ഞ് മകള്‍ വൈഗയെ കൂട്ടിക്കൊണ്ടുവന്ന സനു മോഹന്‍ കങ്ങരപ്പടിയിലെ ഫ്‌ലാറ്റില്‍ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം മുട്ടാര്‍ പുഴയില്‍ ഉപേക്ഷിച്ചു എന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *