തിരുവനന്തപുരം: നാലും ഏഴും വയസ്സുള്ള സഹോദരിമാര്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാള്‍ അറസ്റ്റില്‍. വര്‍ക്കല പാളയംകുന്ന് സ്വദേശി വാസുദേവന്‍ (88) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടികളെ അവരുടെ വീട്ടില്‍വെച്ചാണ് ഇയാള്‍ ഉപദ്രവിച്ചത്.
കൗണ്‍സിലിങ്ങിനിടെ ഇളയ കുട്ടിയാണ് ചൂഷണം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ വിഭാഗം അയിരൂര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. വൈദ്യപരിശോധനക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും.