തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ച് കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് ഔട്ട് റീച്ച് സെല്‍ സംസ്ഥാന ചെയര്‍മാന്‍ സാജന്‍ ലാലാണ് അറസ്റ്റിലായത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കേസില്‍ അഞ്ചാം പ്രതിയാണ് സാജന്‍ ലാല്‍.

പ്രതിപക്ഷനേതാവ് വി.ഡി സതീശനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരുന്നത്. ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. കലാപാഹ്വനത്തിനടക്കം കേസെടുത്തിട്ടുണ്ട്. പിടിയിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.ആര്‍ ക്യാമ്പില്‍ നിന്ന് ചാടിപ്പോയതിനുള്‍പ്പെടെ അഞ്ച് കേസുകളാണ് എടുത്തിരിക്കുന്നത്. 30 പ്രതികള്‍ക്കെതിരെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *