ഖനി അഴിമതിക്കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ മാധ്യമ ഉപദേഷ്ടാവിന്റെ വസതി ഉള്‍പ്പെടെ പത്തിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ പരിശോധന. പിന്റു എന്ന അഭിഷേക് പ്രസാദിന്റെ വസതിയിലാണ് റെയ്ഡ് നടത്തിയത്. സാഹിബ്ഗഞ്ച് ഡെപ്യൂട്ടി കമ്മീഷണറുടെ വസതിയിലും പരിശോധന നടത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

അനധികൃത ഖനി അനുവദിക്കുന്നതില്‍ 100 കോടിയോളം രൂപയുടെ ഇടപാട് നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. പണം തട്ടിപ്പ് നിയമ പ്രകാരം ഏഴ് സമന്‍സുകള്‍ സോറന്‍ മുന്‍പ് ഇഡി നല്‍കിയിരുന്നു. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റില്‍ ഇഡി സമന്‍സ് അയച്ചിരുന്നുവെങ്കിലും സോറന്‍ ഹാജരായിരുന്നില്ല. പിന്നാലെയാണ് ഇഡി പിടിമുറുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *