നഷ്ടത്തിലോടുന്ന കെഎസ്ആർടിസി ബസ് സർവീസുകൾ നിർത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്കുമാർ. ജനപ്രതിനിധികൾ പരിഭവിക്കരുതെന്ന് പറഞ്ഞ മന്ത്രി മറ്റ് യാത്രാ സംവിധാനങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ സർവീസ് നിലനിർത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്നാണ് മന്ത്രി ഓഫീസിലെത്തി ചുമതലയേറ്റെടുത്തത്. അധികം പരിപാടികളിൽ പങ്കെടുക്കില്ലെന്നും പത്തനാപുരം മണ്ഡലത്തിലെ പരിപാടികളിൽ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. തിങ്കൾ മുതൽ വ്യാഴം വരെ ഓഫീസിൽ ഉണ്ടാകും. ക്യാബിനറ്റ് കഴിഞ്ഞ് വകുപ്പിലെ ഉദ്യോഗസ്ഥരെ കാണും. കെഎസ്ആർടിസി പ്രശനങ്ങൾ പരിഹരിക്കുമെന്നും വരുമാനത്തിനൊപ്പം കൂട്ടുക മാത്രം അല്ല ചെലവ് കുറക്കൽ ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ കമ്പനികളുടെ സിഎസ്ആർ ഫണ്ട് സ്വീകരിക്കാൻ ഉള്ള ശ്രമം നടത്തും. കെഎസ്ആർടിസി സ്റ്റാൻഡ്കളിൽ ടോയ്ലറ്റ് അടക്കമുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തും. കെഎസ്ആർടിസി ജനകീയം ആക്കും. ജനങ്ങൾക്ക് ഉപകാരമെങ്കിൽ സംസ്ഥാനത്തെ മുക്കിലും മൂലയിലും സർവീസ് നടത്തും. എഐ കാമറ കെൽട്രോൺ കൊടുക്കാനുള്ള പണം സംബന്ധിച്ച വിഷയത്തിൽ ധനകാര്യ മന്ത്രിയുമായി സംസാരിക്കും. എന്തുകൊണ്ട് കൊടുക്കാൻ പറ്റുന്നില്ല എന്ന് പരിശോധിച്ച് കെൽട്രോണിന് പണം കൊടുക്കുമെന്നും ഗണേഷ്കുമാർ പറഞ്ഞു. മുൻ മന്ത്രിയുമായി ഒരു പിണക്കവും ഇല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. കൂടാതെ ഡ്രൈവിങ് ടെസ്റ്റ്കൾ കർശനമാക്കുമെന്നും ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വാഹങ്ങളിൽ ക്യാമറ വെക്കുമെന്നും മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചാൽ കർശന നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
