കൊല്ലത്ത് ഭിന്നശേഷിക്കാരനായ പമ്പ് ജീവനക്കാരന് ക്രൂര മർദനം.കൊട്ടിയം സ്വദേശി സിദ്ദിഖിനാണ് മര്‍ദനമേറ്റത്. വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. കൈയ്ക്കും കാലിനും സ്വാധീനം കുറവുള്ള വ്യക്തിയാണ് സിദ്ദിഖ്.
പെട്രോൾ അടിച്ച സമയത്ത് സിദ്ദിഖ് ബൈക്ക് യാത്രികനെ ബഹുമാനിച്ചില്ല എന്നതായിരുന്നു പറഞ്ഞ കാരണം. യാതൊരു പ്രകോപനവുമില്ലാതെ മർദ്ദനം തുടർന്നു. തല്ലരുതേയെന്ന് കരഞ്ഞു പറഞ്ഞിട്ടും ഏഴു തവണ കരണത്തടിച്ചു.
പെട്രോള്‍ അടിക്കാനെത്തിയപ്പോള്‍ പെട്രോള്‍ ടാങ്കിന്റെ അടപ്പ് അതിനോട് ചേര്‍ന്ന് തന്നെയാണ് വെച്ചിരുന്നത്. അത് കൈകൊണ്ട് എടുത്തുമാറ്റിയില്ലെന്ന് പറഞ്ഞാണ് പെട്രോള്‍ അടിക്കാനെത്തിയ ആള്‍ പ്രകോപിതനായത്. തുടര്‍ന്ന് ഇയാള്‍ പെട്രോളിന്റെ പൈസ സമീപമുണ്ടായിരുന്ന കസേരയിലേക്ക് എറിഞ്ഞു കൊടുത്തു. പൈസ ഇങ്ങനെ എറിയാമോ എന്ന് ചോദിച്ചതോടെ ക്ഷുഭിതനായ ഇയാള്‍ പമ്പിലെ മാനേജരെ പോയി കണ്ട് സിദ്ദിഖിനെതിരേ പരാതി നല്‍കി. പിന്നീട് തിരികെയെത്തി ഫോണ്‍ നമ്പറും അഡ്രസും ചോദിച്ചു. അത് നല്‍കാന്‍ വിസമ്മതിച്ചതോടെ വീണ്ടും മാനേജരെ കണ്ട് പരാതി പറയുകയും തിരികെയെത്തി സിദ്ദിഖിനെ മര്‍ദിക്കുകയുമായിരുന്നു. ഏഴുതവണ തന്നെ അടിച്ചതായാണ് സിദ്ദിഖ് പറയുന്നത്.